Preachers of Divine Mercy – Ruha Mount – History – ഒരു ലഘു ചരിത്രം.

1998 ഏപ്രിൽ 28 ന് സെഹിയോൻ ധ്യാനകേന്ദ്രം വെഞ്ചിരിച്ചു. തുടർന്നിങ്ങോട്ട് കർത്താവിന്റെ ആത്മാവ് അട്ടപ്പാടിയിൽ നിന്ന് അനേകം ദൈവരാജ്യശുശ്രൂഷകൾക്ക് ആരംഭം കുറിച്ചു. സെഹിയോൻ ധ്യാനകേന്ദ്രത്തിൽ എല്ലാ ആഴ്ചയിലുമായി നടന്നുവരുന്ന താമസിച്ചുള്ള ധ്യാനങ്ങൾ, കുട്ടികൾക്കുള്ള ക്രിസ്റ്റീൻ ധ്യാനങ്ങൾ, യുവജന ധ്യാനങ്ങൾ, ഇടവക ധ്യാനങ്ങൾ, ഭവന സന്ദർശന ശുശ്രൂഷ, ടെലിവിഷനിലൂടെയുള്ള വചനപ്രഘോഷണങ്ങൾ, മാറാനാത്ത ബുക്ക് സെന്റർ, കൽക്കുരിശുമലയും അവിടെയുള്ള ശുശ്രൂഷകളും, പതിനായിരങ്ങൾ പങ്കെടുക്കുന്ന അഭിഷേകാഗ്നി കൺവെൻഷനുകൾ, 2009 മുതൽ എല്ലാമാസവും നടന്നുവരുന്ന വൈദികർക്കുള്ള താമസിച്ചുള്ള ധ്യാനങ്ങൾ എല്ലാവർഷവും നടക്കാറുള്ള വൈദിക വിദ്യാർത്ഥികൾക്കും ഡീക്കന്മാർക്കുമുള്ള ധ്യാനങ്ങൾ, സിസ്റ്റേഴ്സിനു വേണ്ടിയുള്ള താമസിച്ചുള്ള ധ്യാനങ്ങൾ, ലീഫ് ലെറ്റ് മിനിസ്ട്രി, ലോകമെമ്പാടും AFCM കമ്മ്യൂണിറ്റികൾ വഴിയുള്ള സുവിശേഷവൽക്കരണ ശുശ്രൂഷകൾ, അട്ടപ്പാടിയിലെ ആദ്യവെള്ളി കൺവെൻഷനുകൾ തുടങ്ങിയുള്ള അനേകം ശുശ്രൂഷകൾ അട്ടപ്പാടിയിൽ നിന്ന് കർത്താവ് ഉയർത്തി. ഇതിന്റെയെല്ലാം നടുവിലാണ് മാർ ജേക്കബ് മനത്തോടത്ത് പിതാവിനും സേവ്യർ ഖാൻ വട്ടായിലച്ചനും ബിനോയി കരിമരുതിങ്കൽ അച്ചനും സിസ്റ്റർ എയ്മി എമ്മാനുവേൽ ASJM നും ലോകസുവിശേഷവൽക്കരണത്തിനുവേണ്ടി വൈദികരുടെയും സിസ്റ്റേഴ്സിന്റെയും ഓരോ സമൂഹങ്ങൾ സ്ഥാപിക്കാൻ കർത്താവിന്റെ വിളി വ്യക്തമായത്. 2014 സെപ്റ്റംബർ 08 ന് അഭിഷേകാഗ്നി സിസ്റ്റേഴ്സിന്റെ ഒരു സമൂഹം താവളത്ത് ജന്മമെടുത്തു. 2018 ൽ Preachers of Divine Mercy എന്ന പേരിൽ ഒരു വൈദികസമൂഹവും യാഥാർഥ്യമായി. AFCM എന്ന അല്മായ മിഷ്ണറി സമൂഹവും ലോകമെമ്പാടും പ്രവർത്തിച്ചുവരുന്നു. കടന്നുപോന്ന കനൽ വഴികളിൽ കർത്താവിന്റെ ഈ സ്വപ്നം യാഥാർഥ്യമാക്കാൻ ഒപ്പം നിന്ന എല്ലാ പിതാക്കന്മാരോടും വൈദികരോടും സിസ്റ്റേഴ്സിനോടും വൈദികവിദ്യാർത്ഥികളോടും പതിനായിരക്കണക്കിന് അല്മായ കുടുംബങ്ങളോടും മിഷണറിമാരോടും കുട്ടികളോടും യുവതിയുവാക്കളോടും ഹൃദയം നിറഞ്ഞ നന്ദിയോടെ അട്ടപ്പാടി താവളത്ത് കർത്താവ് രൂപം കൊടുത്ത Preachers of Divine Mercy എന്ന വൈദികസമൂഹത്തിന്റെ ലഘുചരിത്രം താഴെക്കൊടുക്കുന്നു.

2018 ഏപ്രിൽ 24 ന് ഔദ്യോഗികമായി പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് പിതാവ് തന്റെ കല്പന വഴി ഭാവിയിൽ മൊണസ്ട്രിയായി ഉയർത്താനുള്ള ലക്ഷ്യത്തോടെ PDM സമൂഹത്തെ Clerical Pious Union ആയി സ്ഥാപിച്ചു. 2018 ഏപ്രിൽ 28 ന് അർത്ഥികൾക്കുള്ള പരിശീലന ഭവനം ആരംഭിച്ചു. 2018 ഡിസംബർ 04 ന് താവളം പാടവയലിൽ പഴത്തോട്ടം എന്നറിയപ്പെടുന്ന സ്ഥലത്ത് PDM ഹിൽസിൽ ആദ്യഹൗസ് ആരംഭിച്ചു. തുടർന്ന് PDM ഹിൽസിൽ വിവിധ ബാച്ചുകൾക്കുള്ള സെമിനാരിയുടെ നിർമാണ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പൂർത്തിയാക്കി. 2020 മെയ് മാസം മൂന്നാം തീയതി ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും ബഹുമാനപ്പെട്ട ബിനോയി കരിമരുതിങ്കൽ അച്ചനും മാർ ജേക്കബ് മനത്തോടത്ത് പിതാവിന്റെ മുമ്പാകെ നിത്യവ്രതം ചെയ്ത് PDM ലെ ആദ്യ അംഗങ്ങളായി. 2020 ഒക്ടോബർ 15 ന് സെമിനാരി വെഞ്ചിരിക്കുകയും മാർ ജേക്കബ് മനത്തോടത്ത് പിതാവ് ആദ്യ ബാച്ചിന്റെ vestition നടത്തുകയും ചെയ്തു. 2021 ഏപ്രിൽ 28ന് മാർ ജേക്കബ് മനത്തോടത്ത് പിതാവിന്റെ കാർമികത്വത്തിൽ ആദ്യബാച്ച് ആദ്യവതം ചെയ്തു.

മേലെ താവളം നരസിമുക്ക് റൂട്ടിൽ കരിവടം ഊരിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായി റൂഹാമൗണ്ടിൽ 2020 മെയ് 31 മുതൽ PDM ന്റെ ആദ്യത്തെ dependent മൊണസ്ട്രിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2021 ജനുവരി 06 ദനഹാ തിരുനാൾ ദിവസം താപസ ഭവനാധ്യക്ഷൻ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ റൂഹാമൗണ്ട് മൊണസ്ട്രിയുടെ രൂപീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ റൂഹാമൗണ്ടിലേക്ക് താമസം മാറ്റി. 2021 മെയ് 30ന് PDM നെ തിരുസഭയിൽ സ്വയം ഭരണാധികാരമുള്ള മൊണസ്ട്രിയായി ഉയർത്തി. തുടർന്ന് 2022 ജനുവരി 01 ന് പാലാ രൂപതയിലുള്ള കുറവിലങ്ങാടും 2023 ഫെബ്രുവരി 28 ന് തൃശൂർ അതിരൂപതയിലുള്ള മണ്ണുത്തിയിലും PDM ന്റെ ഭവനങ്ങൾ ആരംഭിച്ചു. 2022 ഏപ്രിൽ 06 ന് ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചൻ PDM ന്റെ മൂന്നാമത്തെ അംഗമായി മനത്തോടത്ത് പിതാവിന്റെ മുമ്പാകെ നിത്യവ്രതം ചെയ്തു. നിത്യവ്രതവാഗ്ദാനം നടത്തിയ 3 പുരോഹിതരും, രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലായി 53 ബ്രദേഴ്സും ഇപ്പോൾ PDM താപസസമൂഹത്തിൽ ഉണ്ട്. ആദ്യ വ്രതം നടത്തിയ 10 ബ്രദേഴ്സ് കോട്ടയം വടവാതൂർ സെമിനാരിയിലും തൃശ്ശൂർ മേരിമാതാ സെമിനാരിയിലുമായി മേജർ സെമിനാരി ഫിലോസഫി തിയോളജി പഠനം നടത്തിക്കൊണ്ടിരിക്കുന്നു. സെമിനാരിയുടെ അടുത്ത് തന്നെയുള്ള PDM study ഹൗസിൽ നിന്നാണ് ബ്രദേഴ്സ് പഠനം നടത്തുന്നത്. നോവിഷ്യറ്റ് പരിശീലനത്തിൽ 5 ബ്രദേഴ്സും പോസ്റ്റുലൻസി ആസ്പിരൻസി ഘട്ടങ്ങളിലായി 15 ബ്രദേഴ്സും ആസ്പിരൻസിയിലേക്ക് പ്രവേശിക്കാനായി 10 ബ്രദേഴ്സും PDM ൽ ഉണ്ട്. ഇതിന് പുറമെ 9 പേർ തങ്ങളുടെ ഡിഗ്രി പഠനവും 4 പേർ പ്ലസ് വൺ പ്ലസ് ടു പഠനവും നടത്തുന്നുണ്ട്.

Leave Comment

Your email address will not be published. Required fields are marked *