PDM റൂഹാ മൗണ്ട് മോണസ്ട്രിയുടെ മണ്ണുത്തിയിലുള്ള പുതിയ താപസ ഭവനം (2023 ഫെബ്രുവരി 28) വെഞ്ചരിച്ചു.

റൂഹാ മൗണ്ട്: PDM റൂഹാ മൗണ്ട് മോണസ്ട്രിയുടെ മണ്ണുത്തിയിലുള്ള പുതിയ താപസ ഭവനം (2023 ഫെബ്രുവരി 28) വെഞ്ചരിച്ചു. തൃശൂർ അതിരൂപതയിലെ മുല്ലക്കര ഇടവകയിൽ ഉള്ള ഈ ഭവനം PDM ന്റെ പുതിയ ഒരു ചുവടുവയ്പ്പാണ്.

വെഞ്ചരിപ്പ് ശുശ്രൂഷയിൽ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവിനൊപ്പം ത്യശ്ശൂർ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവും മുഖ്യ കാർമികത്വം വഹിച്ചു. വെഞ്ചരിപ്പിനുശേഷം ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും, ബഹുമാനപ്പെട്ട ബിനോയി കരിമരുതിങ്കൽ അച്ചനും, ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും കൃതജ്ഞതാ ബലി അർപ്പിച്ചു പ്രാർത്ഥിച്ചു.

വെഞ്ചിരിപ്പ് ശുശ്രൂഷയിൽ തൃശൂർ രൂപതയിലുള്ള വൈദികരും, സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നിന്നുള്ള വൈദികരും, സിസ്റ്റേഴ്സും കൂടാതെ സമീപ പ്രദേശങ്ങളിൽ നിന്നുള്ള ദൈവജനവും പങ്കെടുത്തു.

Leave Comment

Your email address will not be published.